പൊന്നാനി : എൽ.ഡി.എഫ്. പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ നൂറുകണക്കിനാളുകൾ തെരുവിലിറങ്ങിയതോടെ പ്രതിഷേധക്കടലായി പൊന്നാനി.
സ്ഥാനാർഥി കെ.എസ്. ഹംസ പന്തംതെളിച്ചതോടെയാണ് നൈറ്റ് മാർച്ച് ആരംഭിച്ചത്. മന്ത്രി വി. അബ്ദുറഹ്‌മാൻ, പി. നന്ദകുമാർ എം.എൽ.എ, അജിത് കൊളാടി എന്നിവർ നയിച്ചു. പൊന്നാനി ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച റാലി നിളയോരം റോഡിലൂടെ സഞ്ചരിച്ചാണു സമാപിച്ചത്.
മതേതരത്വം തിളങ്ങിനിൽക്കുന്ന ഭരണഘടനയെ കാത്തു സംരക്ഷിക്കുമെന്നും പൗരത്വം ആർ.എസ്.എസിന്റെ ഔദാര്യമല്ലെന്നും മാർച്ച് പ്രഖ്യാപിച്ചു.