എരമംഗലം : അകാലത്തിൽ വിട പറഞ്ഞ പി.ടി. സുധീർ ഗോവിന്ദിൻ്റെ നാലാം ഓർമദിനത്തിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെ ഹോമിയോ ഡിസ്പൻസറിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന സദ്ഗമയ സ്പെഷ്യൽ പ്രൊജക്റ്റിലെ കുട്ടികൾക്കായി റൈഹാൻ കണ്ണാശുപത്രിയിലെ വിദഗ്ദരുടെ നേത്യത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .താഴത്തേൽപ്പടിയിൽ പ്രവർത്തിച്ചു വരുന്ന ആയുഷ് ഹോമിയോപ്പതി, പ്രൈമറി ഹെൽത്ത് സെൻ്ററിൽ വെച്ച് അവരുടെ സഹധർമ്മിണിയും , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ പ്രേമജ സുധീർ സംഘടിപ്പിച്ച നേത്ര ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു.

ഏവരോടും സൗഹൃദ ബന്ധങ്ങൾ കാത്ത് സൂക്ഷിച്ച ,സാമൂഹ്യ , സേവന രംഗത്തും , ജീവ കാരുണ്യ രംഗത്തും നിറഞ്ഞു നിന്ന മനുഷ്യ സ്നേഹിയായി രുന്ന സുധീർഗോവിന്ദിൻ്റെ അകാലത്തിലെ വേർപാട് നാടിന് തീരാ നഷ്ടമാണന്ന് അനുസ്മരിച്ച് കൊണ്ട് പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ചു . ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ: വിദ്യ . ടി. എൻ . സദ്ഗമയ പദ്ധതി വിശദീകരിച്ചു .

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , സദ്ഗമ സൈക്കോളജിസ്റ്റ് കൊച്ചു ത്രേസ്യ , സ്പീച്ച് തെറാപ്പിസ്റ്റ ഷാഹിന , റൈഹാൻ ആശുപത്രി പ്രതിനിധി സുമിത തുടങ്ങിയവർ സംസാരിച്ചു . പഠന വൈകല്യങ്ങൾ , സ്വഭാവ വൈകല്യങ്ങൾ , സംസാരഭാഷാ വൈകല്യങ്ങൾ , ഓട്ടിസം സെറിബ്രൽ പാൾസി ADHD തുടങ്ങിയ പ്രയാസങ്ങളുള്ള കുട്ടികളാണ് സദ്ഗമയ ചകിത്സക്കായി എത്തുന്നത്. ഹോമിയോപ്പതി ചികിത്സ യോടൊപ്പം സ്പെഷ്യൽ എഡുക്കേഷൻ , സൈക്കോളജിക്കൽ കൗൺസിലിംഗ് , സ്പീച്ച് തെറാപ്പി എന്നീ സേവനങ്ങൾ സദ്ഗമയിൽ നൽകി വരുന്നു. ഹോമിയോ ഡിസ്പൻസറിക്ക് കെട്ടിടം പണിയുന്നതിന് ആറ് സെൻ്റ് ഭൂമി വിട്ടു നല്കിയ ഇവരുടെ മാതാവായ നളിനി മോഹനകൃഷ്ണൻ എന്നവരായിരുന്നു .

 

Related Post

Leave a Reply

Your email address will not be published. Required fields are marked *