പൊന്നാനി : മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന ജനറൽസെക്രട്ടറി പി.പി. ചിത്തരഞ്ജൻ നയിക്കുന്ന കാൽനടജാഥയ്ക്ക് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പൊന്നാനി ബസ്‌സ്റ്റാൻഡിൽ സ്വീകരണംനൽകും. ‘കടൽ കടലിന്റെ മക്കൾക്ക് ‘ എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 16-ന് സംഘടിപ്പിക്കുന്ന കടൽസംരക്ഷണ ശൃംഖലയുടെ പ്രചാരണാർഥമാണ് കാൽനടജാഥ. വൈകീട്ട് അഞ്ചിന് വെളിയങ്കോട്ടെ സ്വീകരണത്തിനുശേഷം ആറിന് പാലപ്പെട്ടിയിൽ സമാപിക്കും.
സമാപന പൊതുയോഗം സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാടനംചെയ്യും. 16-ന് കാഞ്ഞങ്ങാട്ടുനിന്നാരംഭിച്ച ജാഥ ഒക്ടോബർ 13-ന് തിരുവനന്തപുരം പൂന്തുറയിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ സി.പി.എം. ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി, പി.കെ. ഷാഹുൽ, സി.എ. മജീദ്, ടി. സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.