പൊന്നാനി : റംസാൻമാസത്തിൽ നിർധനകുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണംചെയ്ത് പ്രവാസി വ്യവസായി സമീർ ചെമ്പയിൽ.വർഷങ്ങളായി തുടരുന്ന കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായാണ് കിറ്റുവിതരണം. രണ്ടായിരത്തോളം കിറ്റുകളാണ് ഇത്തവണ വിതരണംചെയ്യുന്നത്.
വർഷങ്ങളായി സ്വദേശത്തും വിദേശത്തും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് സമീർ.നിർധനകുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായം, അസുഖബാധിതർക്കുള്ള സഹായം എന്നിവയ്ക്കുപുറമേ അഞ്ചു വർഷത്തോളമായി
പാവപ്പെട്ട 500 കുടുംബങ്ങൾക്ക് മാസം രണ്ടു ലക്ഷം രൂപയോളം നൽകുന്നുമുണ്ട്. പൊന്നാനി തൃക്കാവ് സ്വദേശിയായ സമീർ ദുബായിൽ നടത്തുന്ന ബിസിനസിൽ നിന്നുള്ള ലാഭമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്.