പൊന്നാനി : ജനങ്ങളോടൊപ്പം നിൽക്കുന്ന എം.പി.യെയാണ് പൊന്നാനിക്കു വേണ്ടതെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ. പൊന്നാനിയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്നേഹസംവാദ സദസ്സുകൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
ഇരുപതു വർഷമായി പൊന്നാനിക്കുവേണ്ടി ചെയ്തതെന്തെന്ന് ജനങ്ങളോട് തുറന്നുപറയാൻ ലീഗ് നേതൃത്വം തയ്യാറാവണമെന്നും കേന്ദ്രാവിഷ്‌കൃത പദ്ധതിയൊന്നും എം.പി.യുടെ ഇടപെടലിൽ ഇക്കാലയളവിൽ പൊന്നാനിക്കുണ്ടായില്ലന്നും മന്ത്രി കുറ്റപ്പെടുത്തി.
പെരുമ്പടപ്പ്, പാലപ്പെട്ടി, എരമംഗലം, മാറഞ്ചേരി, ചെറുവായ്ക്കര, ഈഴുവത്തിരുത്തി, പൊന്നാനി നഗരം, കടവനാട്, മൂക്കുതല, നന്നംമുക്ക് എന്നിവിടങ്ങളിലെ യോഗങ്ങൾക്കുശേഷം ആലങ്കോട് സമാപിച്ചു.
പി. നന്ദകുമാർ എം. എൽ.എ., ടി. സത്യൻ, സി.പി. മുഹമ്മദ് കുഞ്ഞി, അഡ്വ. ഇ. സിന്ധു, ടി.എം. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.