എരമംഗലം : ‘സ്വരം’ എന്ന സിനിമയിലൂടെ മലയാള സിനിമാ മേഖലയിൽ നവാഗത സംവിധായകനായി മാറഞ്ചേരി തുറുവാണം ദ്വീപ് സ്വദേശി നിഖിൽ മാധവ്. എഴുത്തുകാരനും പത്രപ്രവർത്തകനുമായ എ.പി. നളിനാക്ഷന്റെ ‘ശരവണം’ നോവലിനെ ആസ്പദമാക്കിയാണ് സ്വരം സിനിമ ചിത്രീകരിച്ചത്.
ജോയ് മാത്യു ആത്മീയഗുരുവായെത്തുന്ന സിനിമ അതിരുകളോ പരിമിതികളോ ഇല്ലാത്ത ആത്മീയതയെക്കുറിച്ചാണ് പറയുന്നത്.ഓതിക്കനും കാവടിക്കാരൻ കുഞ്ഞികൃഷ്‌ണനും ഫക്കീർ ബാബയും വികാരിയച്ചനും വലിയച്ഛനുമെല്ലാം ‘സ്വര’ ത്തിലെ വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ്.
കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് എ.പി. നളിനനാണ്. വിനോദ്‌കുമാർ ചെറുകണ്ടിയിലാണ് നിർമാതാവ്.
ജോയ് മാത്യുവിന് പുറമെ കോഴിക്കോട് നാരായണൻ നായർ, കോബ്ര രാജേഷ്, ഡോ. സനൽകൃഷ്‌ണൻ, ഇ.ആർ. ഉണ്ണി, അർജുൻ സായ്, കവിത ബൈജു, മാളവിക നന്ദൻ, മായ ഉണ്ണിത്താൻ, വത്സല നിലമ്പൂർ, അമേയ, നന്ദന, അഖില ശ്യാം, സാന്വവിക തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.