ന്യൂഡൽഹി: കോവിഡ്  ലോകവ്യാപകമായി ആളുകളുടെ ആയുർദൈർഘ്യം 1.6 വർഷം കുറച്ചെന്ന് പഠനറിപ്പോർട്ട്. 30 വർഷമായി തുടർച്ചയായി ആയുർദൈർഘ്യം മെച്ചപ്പെട്ടുവരുകയായിരുന്നു. ഇന്ത്യക്കാരുടെ ആയുസ്സിൽ 1.9 വർഷത്തിന്റെ കുറവാണുണ്ടായതെന്നും ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര റിപ്പോർട്ടിലുണ്ട്.

2021-ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമായ രണ്ടാമത്തെ രോഗമായും കോവിഡ് മാറി. പക്ഷാഘാതത്തെയാണ് മറികടന്നത്. ഒരുലക്ഷത്തിൽ 94 പേരുടെ മരണത്തിന് കാരണമായത് കോവിഡാണ്. 2019-നെ അപേക്ഷിച്ച് 2020-ൽ ലോകത്തെ ആകെ മരണങ്ങൾ 10.8 ശതമാനമായി ഉയർന്നു. 2021-ൽ 7.5 ശതമാനവും ഉയർന്നു. മരണനിരക്ക് 2020-ൽ 8.1 ശതമാനവും 2021 -ൽ 5.2 ശതമാനവും കൂടി.

തെക്കൻ ആഫ്രിക്കയിലെ രാജ്യങ്ങളിലാണ് കോവിഡ്കാരണം കൂടുതൽ മരണങ്ങളുണ്ടായത്. കിഴക്കനേഷ്യൻ രാജ്യങ്ങളിലാണ് കുറവ്. ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ 4.9 വർഷത്തിന്റെ കുറവാണുണ്ടായത്. 2021-ൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമായത് ഹൃദയസംബന്ധമായ രോഗങ്ങളാണ്. മൂന്നാംസ്ഥാനം പക്ഷാഘാതത്തിനാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *