വെളിയങ്കോട് : ജനത്തിരക്കേറിയ വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയിലൂടെ ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും യാത്രചെയ്യാം.
ദേശീയപാത വികസനത്തിന്റെ നിർമാണങ്ങൾ പുരോഗമിക്കുന്ന വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയ്ക്കുമുകളിൽ നിർമാണം നടക്കുന്നതിനാൽ അടിപ്പാതയിലൂടെയുള്ള ഗതാഗതവും തെരുവു കച്ചവടവും നിരോധിച്ചിരുന്നു. അടിപ്പാതയിലൂടെ ഭാഗികമായി യാത്രാസൗകര്യം ഏർപ്പെടുത്തിയത് നാട്ടുകാർക്കും യാത്രക്കാർക്കും ഒരുപോലെ സഹായകമായിട്ടുണ്ട്. അടിപ്പാതയിൽ തെരുവുകച്ചവടത്തിന് കർശനമായ വിലക്കുണ്ട്.