പൊന്നാനി : വോട്ടർമാരെ നേരിൽ കണ്ടും സൗഹൃദസംഗമങ്ങളിൽ പങ്കെടുത്തും പൊന്നാനി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയുടെ പ്രചാരണം.
ഞായറാഴ്ച രാവിലെ പുറങ്ങിൽ ‘എന്റെ ബൂത്ത്’ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരുടെ സംഗമത്തിൽ ഓരോ ബൂത്തിലെയും കോ-ഓർഡിനേറ്റർമാരുമായി സംവദിച്ചു. തുടർന്ന് പൊന്നാനി നഗരസഭയിലെ പുളിക്കക്കടവ്, കടവനാട്, പുതുപൊന്നാനി, നന്നമുക്ക് പഞ്ചായത്തിലെ ഐനിച്ചോട്, വെമ്പുഴ നോർത്ത് എന്നിവിടങ്ങളിൽ സൗഹൃദസംഗമങ്ങളിൽ പങ്കെടുത്തു. പുത്തൻപള്ളിയിലും വളയംകുളത്തും യു.ഡി.എഫ്. തിരഞ്ഞെടുപ്പ് ഓഫീസുകൾ ഉദ്ഘാടനം ചെയ്തു.
മുതിർന്ന കോൺഗ്രസ് നേതാവ് സി. ഹരിദാസ്, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി, പൊന്നാനി നിയോജകമണ്ഡലം യു.ഡി.എഫ്. നേതാക്കളായ പി.ടി. അജയ് മോഹൻ, അഷറഫ് കോക്കൂർ, വി. സൈത് മുഹമ്മദ് തങ്ങൾ, പി.പി. യൂസഫലി, സി.എം. യൂസുഫ്, വി.കെ.എം. ഷാഫി, കല്ലാട്ടേൽ ഷംസു, അടാട്ട് വാസുദേവൻ, വി.പി. അലി, എം.വി. ശ്രീധരൻ, വി.വി. ഹമീദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.