മാറഞ്ചേരി: പൊന്നാനി കോളിലെ അടിസ്ഥാന സൗകര്യ വികസനം അന്തിമഘട്ടത്തിലേക്ക്. പുഞ്ചക്കർഷകർക്ക് കൂടുതൽ സൗകര്യത്തിൽ കൃഷി ഇറക്കുന്നതിനും നെല്ലിന്റെ ഉൽപാദനം കൂട്ടുന്നതിനുമായി സമഗ്ര കോൾ പദ്ധതിയിലെ അടിസ്ഥാന സൗകര്യ വികസനമാണ് ഇൗ സീസണിൽ പൂർത്തീകരിക്കാൻ പോകുന്നത്. കോളിന്റെ പരിധിയിൽപ്പെടുന്ന പൊന്നാനി, കുന്നംകുളം, ഗുരുവായൂർ, തവനൂർ മണ്ഡലങ്ങളിലെ 12,000 ഏക്കറിലാണ് വികസനം നടപ്പാക്കിയത്.

കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷന്റെ  (കെഎൽഡിസി) കീഴിൽ നടപ്പാക്കിയ സ്ഥിരം ബണ്ട്, സൂയസ്, വിസിബി, പമ്പ് ഹൗസ്, എൻജിൻ തറ എന്നിവയുടെ നിർമാണം, ഉൾത്തോട് വികസനം തുടങ്ങിയവയ്ക്കാണ് നബാർഡിന്റെ 120 കോടി രൂപ ചെലവഴിക്കുന്നത്. നിർമാണത്തിനിടെ താഴ്ന്ന തുറുവാണം, അരിയോടി. എടമ്പാടം, വള്ളുവമ്പായി. ആമയം കടവ്, തെക്കേകെട്ട്, മണ്ണാത്തിക്കടവ്, പരൂർ തുടങ്ങിയ ബണ്ടുകൾ ഉയർത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. കാലവർഷത്തിന് മുൻപ് എല്ലാ നിർമാണ ജോലികളും പൂർത്തീകരിക്കുമെന്ന് നിർമാണച്ചുമതല വഹിക്കുന്ന കെഎൽഡിസി അധികൃതർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *