എടപ്പാൾ : മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം നടത്തിയ അഖില കേരള അത്തപ്പൂക്കളമത്സരത്തിൽ കണ്ടനകം ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂൾ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി.
വോട്ടർപട്ടികയിൽ യുവവോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനായുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് വിഭാഗവും ഇലക്ടറർ ലിറ്ററസി ക്ലബ്ബുകളും ചേർന്നാണ് കോളേജുകൾക്കും സ്‌കൂളുകൾക്കുമായി മത്സരം നടത്തിയത്.
ജില്ലയിൽനിന്ന് മൂന്ന് സ്ഥാപനങ്ങളാണ് സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയത്.
സോഷ്യൽ മീഡിയ ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്. കോഴിക്കോട് ദേവഗിരി, തിരുവനന്തപുരം ഓൾസെയിന്റ്‌സ് കോളേജുകൾക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ.
വിജയിച്ച ടീമിനെ സ്‌കൂളിൽ നടന്ന യോഗം അനുമോദിച്ചു. പ്രിൻസിപ്പൽ എൻ. അബ്ദുൾ ഖയ്യും അധ്യക്ഷനായി.
പി.ടി.എ. പ്രസിഡന്റ് പി.പി. യൂസഫ്, എം.പി. ബൾക്കീസ്, എം. ഷറീന, പി.കെ. അസ്ഹർ, ജിഷ ജോസ്, കെ. റഷീദ, ടി.ജി. നിഷ, എ. നൗഫൽ ഖാദർ, സി.എം. ഷണീന, റിഫഷിറിൻ, ഫിന മിൻഷ എന്നിവർ പ്രസംഗിച്ചു.