വെളിയങ്കോട് : വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് സ്വദേശി തലക്കാട്ടിൽ അമൃത സതീപൻ സിവിൽ സർവീസ് നേടിയതിന്റെ ആഹ്ലാദത്തിലാണ്. സിവിൽ സർവീസിൽ 638-ാം റാങ്കാണ് അമൃത സതീപന് നേടാനായത്. വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് സ്വദേശിയായ ഗീതയുടെയും തലക്കാട്ടിൽ സതീപന്റെയും മകളാണ് അമൃത സതീപൻ.
ആര്യാട് ഗവ. സ്‌കൂൾ, മൂവാറ്റുപ്പുഴ എൽ.എഫ്. സ്‌കൂൾ എന്നിവിടങ്ങളിലായാണ് എസ്.എസ്.എൽ.സി. വരെ പഠിച്ചത്. മമ്മിയൂർ എൽ.എഫ്. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയശേഷം കോഴിക്കോട് എൻ.ഐ.ടി. യിൽനിന്ന് എൻജിനിയറിങ് ബിരുദം നേടി. തുടർന്ന് ഒഡീഷയിൽ അലൂമിനിയം കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. സിവിൽ സർവീസിനായി ജോലി രാജിവെച്ചു തിരുവനന്തപുത്ത് ഐ.എ.എസ്. അക്കാദമിയിൽ ചേരുകയായിരുന്നു.