പൊന്നാനി: പൊന്നാനി കർമ്മ റോഡിൽ ഇന്ന് രാത്രി 8 മണിയോടെയാണ് പുഴയോരത്ത് നിർത്തിയിട്ട കാർ പുഴയിലേക്ക് മറിഞ്ഞത്. അപകട സമയത്ത് കാറിൽ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം ഉണ്ടായിരിന്നു. നാട്ടുകാരും, പൊന്നാനി സ്റ്റേഷൻ യുണിറ്റ് ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.അപകടത്തിൽ ആർക്കും പരിക്കില്ല. ക്രെയിൻ എത്തി കാർ കരയിലേക്ക് നീക്കി.