എടപ്പാൾ : ബി.ജെ.പി. പൊന്നാനി മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ എടപ്പാൾ പൊന്നാനി മേഖലയിൽ പര്യടനം നടത്തി. വ്യാഴാഴ്ചത്തെ പര്യടനപരിപാടി എടപ്പാളിൽ ബി.ജെ.പി. സംസ്ഥാന എക്‌സി. അംഗം കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബിജു മാന്തടം അധ്യക്ഷനായി. ചക്കൂത്ത് രവീന്ദ്രൻ, ടി. ഗോപാലകൃഷ്ണൻ, പ്രസാദ് പടിഞ്ഞാക്കര, കൃഷ്ണൻ പാവിട്ടപ്പുറം, ജനു പട്ടേരി, അനീഷ്, ശ്രീനി വരനാട്ട്, ബിബിൻ എന്നിവർ പ്രസംഗിച്ചു.
പൊന്നാനി മണ്ഡലത്തിലെ കാളച്ചാൽ, മാന്തടം പ്രദേശങ്ങളിൽനിന്ന് ആരംഭിച്ച പ്രചാരണം ചങ്ങരംകുളം, മൂക്കുതല, തരിയത്ത്, ചിറവല്ലൂർ, പെരുമ്പടപ്പ് പാറ, എരമംഗലം പ്രദേശങ്ങളിലൂടെ എത്തി വോട്ടഭ്യർത്ഥിച്ചു.
സിവിൽ സർവീസിൽ 477-ാം റാങ്ക് ലഭിച്ച മാറഞ്ചേരിയിൽ ശ്രീശൈലം വീട്ടിൽ ലക്ഷ്മിമേനോനെ സ്ഥാനാർഥി വീട്ടിലെത്തി അനുമോദിച്ചു.