പൊന്നാനി : ചമ്രവട്ടം പാലത്തിൽ മെറ്റൽ ഇളകി ടാറിങ് തകർന്ന് വിള്ളൽ രൂപപ്പെട്ടു. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ വടക്കുഭാഗം പാലവും റോഡുമായി സംഗമിക്കുന്നയിടത്താണ് വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. കണ്ടെയ്‌നർ ലോറികൾ ഉൾപ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങളുടെ ടയറുകൾ ഈ വിള്ളലിൽ ചാടുമ്പോൾ ഒരു കിലോമീറ്റർ നീളമുള്ള റെഗുലേറ്റർ കം ബ്രിഡ്ജിന് ശബ്ദത്തോടെയുള്ള കുലുക്കം അനുഭവപ്പെടുന്നുണ്ട്.

എത്രയും വേഗം ഇതിനു പരിഹാരം കാണണമെന്ന് ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു. 

Related Post

Leave a Reply

Your email address will not be published. Required fields are marked *