ന്യൂഡൽഹി: 2025-’26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ സി.ബി.എസ്.ഇ.ക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം.

അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് നിർദേശം നൽകിയത്. ഇതിനായി മന്ത്രാലയവും സി.ബി.എസ്.ഇ.യും സ്കൂൾ പ്രിൻസിപ്പൽമാരുമായി അടുത്തമാസം മുതൽ ചർച്ചകൾ നടത്തും.

ബിരുദപ്രവേശനത്തിന്റെ സമയക്രമത്തെ ബാധിക്കാത്തതരത്തിൽ പരീക്ഷകൾ നടത്തുന്നതിന് അക്കാദമിക് കലണ്ടർ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സി.ബി.എസ്.ഇ. ഇതിനോടകം ആരംഭിച്ചതായാണ് വിവരം. അതേസമയം, അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ സെമസ്റ്റർ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികൾ ഉപേക്ഷിച്ചതായും സി.ബി.എസ്.ഇ. വ്യക്തമാക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *