പൊന്നാനി : തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കാലടിത്തറയില്‍ KSRTC ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. പൊന്നാനി സ്വദേശികളായ റിസ്വാന്‍ അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് . പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച കാലത്ത് കാലടിത്തര മണലിയാര്‍കാവ് ക്ഷേത്രത്തിനു മുന്‍വശത്തു വെച്ചാണ് അപകടം വളയംകുളം അസബ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തൃശൂരില്‍ നിന്നും കണ്ണൂരിലേക്ക് പോയിരുന്ന KSRTC ബസില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഭാഗീഗമായി KSRTC യുടെ അടിയിലേക്ക് ഇടിച്ചു കയറിയിരുന്നു. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാകതം മുടങ്ങി.