പൊന്നാനി: പൊന്നാനി മത്സ്യബന്ധന തുറമുഖത്തെ അനധികൃത ടോൾ പിരിവിനെ പറ്റിയും, നിയമവിരുദ്ധമായി കരാർ നൽകിയതിനെപ്പറ്റിയും വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാർബർ എൻജിനീയറിങ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സിദ്ദിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.

പ്രദേശവാസികൾക്കും മത്സ്യത്തൊഴിലുമായി ബന്ധപ്പെട്ടവർക്കും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഹാർബർ കരാറുകാരുടെയും, ഉദ്യോഗസ്ഥരുടെയും തീരുമാനം പുനപരിശോധന നടത്തണമെന്നും സിദ്ദിഖ് പന്താവൂർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി ബ്ലോക്ക് പ്രസിഡണ്ട് കബീർ പൊന്നാനി അധ്യക്ഷ വഹിച്ചു. മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ ജയപ്രകാശ്, യു മാമുട്ടി, സക്കീർ അഴീക്കൽ, മൊയ്തീൻ മരക്കടവ്, എം കെ റഫീഖ്, അലികാസിം, പി റാഷിദ്, വിപി ജമാൽ, പി വി ദർവേഷ്, ഹനീഫ, മുസ്തഫ ആനപ്പടി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *