പൊന്നാനി: എടപ്പാള്‍ സ്വദേശിയും, പൊന്നാനി ചങ്ങരംകുളം എടപ്പാള്‍ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഒലിയില്‍ ബസ്സില്‍ കണ്ടക്ടര്‍ ആയി ജോലി ചെയ്ത് വരികയായിരുന്ന എടപ്പാൾ തുയ്യത്ത് താമസിക്കുന്ന വെളളായിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകൻ 40 വയസുള്ള ഷിജുവാണ് മരിച്ചത്.
ബുധനാഴ്ച്ച രാവിലെ 10.30 ഓടെ പൊന്നാനി ബിയ്യത്ത് വച്ചാണ് അപകടം നടന്നത്. സ്വകാര്യബസ്സില്‍ കണ്ടക്ടര്‍ ആയിരുന്ന ഷിജു റോഡിൽ വിണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന വെള്ളിമൂങ്ങ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച്ച രാത്രിയോടെ മരണം സംഭവിച്ചു.