പൊന്നാനി : ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷൻ ദേശീയ ചെയർമാൻ കെ.എൻ ആനന്ദകുമാർ നേതൃത്തിൽ മുൻ ജലവിഭവ ഡയറക്ടർ ഡോ:സുഭാഷ് ചന്ദ്രബോസ്, ദേശീയ കോഡിനേറ്റർ അനന്തു കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്തിൽ സംസ്ഥാനത്തെ 44 നദികളുടെ പുനരിജീവനവും സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേണ്ടി ഓഗസ്ത് ആദ്യവാരത്തിൽ നടത്തപ്പെടുന്ന നദിയാത്രയുടെ പ്രചരണത്തിൻ്റെ ഭാഗമായി നാഷണൽ എൻജിഒ കോൺഫെഡറേഷൻ  മലപ്പുറം ജില്ലാ കമിറ്റി സംഘടിപ്പിച്ച തിരൂർ – പൊന്നാനി മേഖല ഇരു ചക്ര വാഹന റാലി 2024 മെയ് 2 ന് വൈകിട്ട് 4 മണിക്ക് തിരൂർ ചമ്രവട്ടം നിള സ്നേഹ പാതയിയിൽ നിന്ന് ആരംഭിച്ച് പൊന്നാനി കർമ്മ പാലം പരിസരത്ത് സമാപിച്ചു.
പ്രചരണ ഇരുചക്ര വാഹന ജാഥയുടെ ഉൽഘാടനം തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഉമ്മർ ചിറക്കൽ, അഡ്വ. കെ.എ. ബക്കർ, സത്യൻ കണ്ടനകം, പി.സി. റിയാസ്, എ.പി. വാഹിദ്, കെ. കെ. റസാഖ് ഹാജി, എം. ശ്രീ രാമനുണ്ണി മാസ്റ്റർ, പി. റഷീദ്, എം ടി ജെഹീർ, ടി.കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. നൂറോളം പേർ റാലിയിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *