പൊന്നാനി: പത്താം ക്ലാസ് കഴിഞ്ഞവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും ഏതെല്ലാം കോഴ്സുകൾ തിരഞ്ഞെടുക്കാം എന്നും കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിക്കുന്ന സൗജന്യ കരിയർ ഗൈഡൻസ് പ്രോഗ്രാം 2024 മെയ് 13 തിങ്കളാഴ്ച കാലത്ത് 9.30 മുതൽ പൊന്നാനി എംഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

പത്താം ക്ലാസ് കഴിഞ്ഞവർക്കും, പ്ലസ് ടു കഴിഞ്ഞവർക്കും വെവ്വേറെ കരിയർ ഗൈഡൻസ് ക്ലാസുകൾ നടക്കും.

ക്ലാസുകൾക്ക് ജൂനിയർ ചേമ്പർ ഇൻറർനാഷണൽ സോൺ ട്രെയിനർ റഊഫ് പുത്തലൻ, സെൻറർ ഫോർ ഇൻഫർമേഷൻ ഗൈഡൻസ് ഇന്ത്യ സീനിയർ കരിയർ കൗൺസിലർമാരായ ലുക്മാൻ കെപി, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകും.

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്ന ഈ കരിയർ ഗൈഡൻസ് ക്ലാസിനോടനുബന്ധിച്ച് ബ്ലഡ് ഗ്രൂപ്പ് ചെക്ക് ചെയ്യുന്നതിനും, ഓപ്പറേഷൻ തിയേറ്ററിൽ അകത്ത് ഉള്ള യന്ത്രസാമഗ്രികളുടെ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എക്സിബിഷനും, ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബും നടക്കും.

കൂടാതെ കരിയർ ക്ലിനിക്ക്, ഡിഫറെൻഷ്യൽ ആപ്റ്റിറ്റുഡ് ടെസ്റ് എന്നിവയുമായി ബന്ധപ്പെട്ട പാനൽ ചർച്ചയിൽ സിജി സീനിയർ റിസോഴ്സ് പേഴ്സൺ അബ്ദുല്ലത്തീഫ് കളക്കര, സിജി പൊന്നാനി ചാപ്റ്റർ സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ, സിജി പൊന്നാനി ചാപ്റ്റർ പ്രസിഡൻറ് കമാലുദ്ദീൻ, ജെസിഐ പൊന്നാനി പ്രസിഡൻറ് ഖലീൽ റഹ്മാൻ, ജെസിഐ ഇന്ത്യ സോൺ ട്രെയിനർ സുഭാഷ് നായർ എന്നിവർ നേതൃത്വം നൽകും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുകയോ, താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുകയോ വേണം എന്ന് സംഘാടകർ അറിയിച്ചു.
https://forms.gle/GcCg2rBZ8m9S8uvZA

+91 73560 54828

ഡി.ആർ.എസ് നോളജ് സിറ്റി, ലവസ്റ്റോ എജുക്കേഷണൽ കൺസൾട്ടൻസി, അലയൻസ് ഇൻഫോ കോം, അബ്സല്യൂട്ട് വേ എജുക്കേഷണൽ കൺസൾട്ടൻസി, ഹെഡ്വിക്ക് അക്കാദമി, എജുവേ എജുക്കേഷണൽ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടുകൂടി ജൂനിയർ ചേമ്പർ ഇൻറർനാഷണൽ പൊന്നാനി ചാപ്റ്റർ, സെൻറർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ പൊന്നാനി ചാപ്ടർ എന്നിവ സംയുക്തമായാണ് സൗജന്യ കരിയർ ഗേഡൻസ് പ്രോഗ്രാം നടത്തുന്നത്.

പത്രസമ്മേളനത്തിൽ ജെസിഐ പൊന്നാനി പ്രസിഡണ്ട് ഖലീൽ റഹ്മാൻ, സെക്രട്ടറി മുഹമ്മദ് ഫാസിൽ, പ്രോഗ്രാം ഡയറക്ടർ റൗമാസ്, അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *