ചങ്ങരംകുളം: ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരന് നേരെ അക്രമം’ അക്രമത്തിൽ പരിക്കേറ്റ നന്നംമുക്ക് പീടികപ്പറമ്പ് ബഷീറിന്റെ മകൻ ഫിറോസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ അറ്റന്റർ ജീവനക്കാരനായിരുന്ന ഫിറോസിനെ അയിലക്കാട് സ്വദേശിയായ യുവാവ് ഒരു കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ട് പോയി സ്പാനർ കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപിക്കുകയായിരുന്നു. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.