എടപ്പാൾ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എടപ്പാളിൽ വരുന്നു. നവംബർ 27ന് നടക്കുന്ന ജനകീയ നവ കേരള സദസ്സിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. രാവിലെ 11ന് പൊന്നാനിയിലും തുടർന്ന് ഉച്ചയ്ക്ക് ശേഷം എടപ്പാളിലുമാണ് എത്തുന്നത്. പട്ടാമ്പി റോഡിലുള്ള സഫാരി മൈതാനിയിൽ ആയിരിക്കും വേദിയൊരുങ്ങുക. പരിപാടിയുടെ സ്വാഗതസംഘം ഒൿടോബർ 19ന് നടക്കും എന്നാണ് സൂചനകൾ.