പൊന്നാനി : ‘സ്വച്ഛഭാരത് അഭിയാന്റെ’ ഭാഗമായി സേവാഭാരതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കടവനാട് ജി.എൽ.പി. സ്കൂളും പരിസരവും ശുചീകരിച്ചു. ശൂലപുറത്ത് ആനന്ദൻ ഉദ്ഘാടനംചെയ്തു.

വാർഡ് കൗൺസിലർ വി.പി. ബാബു, രാഷ്ട്രീയ സ്വയംസേവക് പൊന്നാനി ഖണ്ഡ് സമ്പർക്ക പ്രമുഖ് രാജീവ് പള്ളപ്രം, സേവാഭാരതി പൊന്നാനി പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാർ കടവനാട്, സുധാകരൻ കൈപ്പട, ബാബുരാജ്, പ്രേമകുമാരി, സുനിൽകുമാർ, സുരേഷ് ബാബു, കെ.വി. സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്.

എരമംഗലം : ശുചീകരണയജ്ഞവുമായി സേവാഭാരതി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റിയും. അയിരൂർ എ.യു.പി. സ്‌കൂളിലാണ് ശുചീകരണം നടത്തിയത്. സ്‌ത്രീകളുൾപ്പെടെ 45 പേർ ശുചീകരണയജ്ഞത്തിന്റെ ഭാഗമായി. സേവാഭാരതി ജില്ലാസെക്രട്ടറി ഉണ്ണികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു.

ചങ്ങരംകുളം : ബി.ജെ.പി. ചങ്ങരംകുളം മണ്ഡലംകമ്മിറ്റി ചങ്ങരംകുളം ഹൈവേ ജങ്‌ഷനിൽ ശുചീകരണം നടത്തി. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് മണ്ഡലം-പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി സേവന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

യുവമോർച്ച ചങ്ങരംകുളം മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ഹോസ്പിറ്റലുമായി സഹകരിച്ച് യുവാക്കൾ രക്തദാനം നടത്തി. ബി.ജെ.പി. സംസ്ഥാനകമ്മിറ്റി അംഗം കെ. ജനചന്ദ്രൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു. ജനാർദ്ദനൻ പട്ടേരി, ടി. ഗോപാലകൃഷ്ണൻ, ശ്രീനി വാരനാട്, പ്രിന്റു മഹാദേവ്, കൃഷ്ണൻ പാവിട്ടപ്പുറം, സുബി ചേലയ്ക്കൽ, മണികണ്ഠൻ പന്താവൂർ, സുധാകരൻ നന്നംമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *