പൊന്നാനി : മഴക്കാലത്തെ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി നഗരസഭ ജാഗ്രതാസദസ്സ് സംഘടിപ്പിച്ചു. ഈ മാസം 18, 19 തീയതികളിൽ എല്ലാ വാർഡുകളിലെയും വീടുകൾ സന്ദർശിച്ച് ബോധവത്‌കരണം നടത്തും. പൊതുകാനകൾ മണ്ണ് നീക്കംചെയ്ത് വൃത്തിയാക്കും.
നഗരസഭ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം ജാഗ്രതാസദസ്സ് ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ, രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, മിനി ജയപ്രകാശ്, സജ് റൂൻ, ഷീന സുദേശൻ, എച്ച്.ഐ. ഗംഗാധരൻ , ദിലീപ് കുമാർ, പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
ആലങ്കോട് പഞ്ചായത്തിൽ യോഗം
ചങ്ങരംകുളം : ആലങ്കോട് പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ മുന്നൊരുക്കയോഗം ചേർന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് കെ.വി. ഷഹീർ ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. പ്രകാശൻ അധ്യക്ഷനായി. ഷഹന നാസർ, വാർഡംഗങ്ങളായ ശശി പൂക്കെപ്പുറത്ത്, വിനീത, നിംന, മൈമൂന ഫാറൂക്ക്, ചന്ദ്രമതി, അഷ്‌റഫ് കാളാചാൽ, പ്രമോദ്, ഡോ. അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അൻസാർ ബോധവത്കരണക്ലാസെടുത്തു.

