പൊന്നാനി : കടൽദുരന്തത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും സർക്കാർ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് പറഞ്ഞു.
മരണപ്പെട്ട പിക്കിന്റെ അബ്ദുൽഗഫൂർ, കുറിയമാക്കാനകത്ത് അബ്ദുസലാം എന്നിവരുടെ വീടുകളിലും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അയ്യൂബ്, മൻസൂർ, ബത്തിഷ, മജീദ് എന്നിവരെ ആശുപത്രിയിലും ജില്ലാ സെക്രട്ടറി സന്ദർശിച്ചു.
പ്രതിഷേധം ഇന്ന് പൊന്നാനി: അശാസ്ത്രീയ മത്സ്യബന്ധനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഫിഷർമെൻ ചാരിറ്റബിൾ ട്രസ്റ്റ് വെള്ളിയാഴ്ച പത്തിന് ഫിഷറീസ് ഓഫീസിനു മുന്നിൽ സൂചനാ പ്രതിഷേധം നടത്തുന്നു. ട്രസ്റ്റ് ചെയർമാൻ യൂസഫ് ഉദ്ഘാടനം ചെയ്യും.