പൊന്നാനി: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ അർദ്ധ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന അവാർഡ് വിതരണ ചടങ്ങിൽ ജൂനിയർ ചേമ്പർ ഇൻറർനാഷണൽ പൊന്നാനി ചാപ്റ്റർ ഏറ്റവും മികച്ച ചാപ്റ്ററായി തിരഞ്ഞെടുത്തു.
കഴിഞ്ഞ നാലു മാസക്കാലത്തെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സോൺ 28 ലെ റീജിയൻ ബി യിലെ മികച്ച ചാപ്റ്ററായി തിരഞ്ഞെടുത്തത്
കൂട്ടായി പടിഞ്ഞാറക്കര സീ സോൺ റിസോർട്ടിൽ വച്ച് നടന്ന ചടങ്ങിൽ ജെ സി ഐ പൊന്നാനി പ്രസിഡണ്ട് ഖലീൽ റഹ്മാനും അംഗങ്ങളും ചേർന്ന് സോൺ 28 പ്രസിഡൻറ് ചിത്ര കെ എസിൽ നിന്നും അവാർഡ് സ്വീകരിച്ചു.
ഗ്രോത്ത് ആൻഡ് ഡെവലപ്മെൻറ് രംഗത്ത് മികവാർന്ന പ്രകടനം കാഴ്ച വച്ചതിന് ജെസി ഐ ഇന്ത്യ നാഷണൽ പ്രസിഡൻറ് രകേഷ് ശർമയിൽ നിന്ന് പ്രത്യേക ഉപഹാരവും ജെസിഐ പൊന്നാനി ചാപ്റ്റർ കരസ്ഥമാക്കി.
അർദ്ധ വാർഷിക സമ്മേളനത്തിന്റെ മികച്ച നാവിഗേറ്ററായി പൊന്നാനിയിലെ തന്നെ റൗമാസിനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിനുള്ള അവാർഡ് വേദിയിൽ വച്ച് സ്വീകരിച്ചു.