പൊന്നാനി: പ്രൊഫഷണൽ ബിസിനസ് ലീഡർഷിപ്പിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് നാലുദിവസം നീണ്ടുനിൽക്കുന്ന ബിസിനസുകാർക്കും സംരംഭകർക്കും എം.ബി.എ വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പ് സംരംഭകർക്കും ആയി ജെ.സി.ഐ പൊന്നാനി ചാപ്റ്റർ സംഘടിപ്പിക്കുന്ന ബിസിനസ് ട്രെയിനിങ്ങിന് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ തുടക്കം കുറിച്ചു.
പ്രൊഫഷണൽ ബിസിനസ് ലീഡർഷിപ്പ് എന്ന വിഷയത്തിൽ ജെ.സി.ഐ മുൻ ദേശീയ പ്രസിഡണ്ടും ജെ.സി.ഐ ഇൻ്റർനാഷണൽ ട്രെയിനറുമായ സന്തോഷ് കുമാർ ട്രെയിനിങ്ങിന് നേതൃത്വം നൽകി.
ജെ.സി.ഐ പൊന്നാനി ബിസിനസ് ഏരിയ വൈസ് പ്രസിഡൻറ് അമീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻറ് ഖലീൽ റഹ്മാൻ ട്രെയിനിങ് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഡയറക്ടർ റാഷിദ് കെ വി സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഷീർ നന്ദി പ്രകാശിപ്പിച്ചു.
സോൺ ട്രെയിനർ സുഭാഷ് നായർ, മുജീബ്, തൻവീറ, അനീഷ് മുഹമ്മദ്, കബീർ, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. മുഷ്താക്ക് അഹമ്മദ് ട്രെയിനറെ സദസ്സിന് പരിചയപ്പെടുത്തി.
മെയ് 28, 29, 30 തീയതികളിൽ വൈകിട്ട് 7 മുതൽ 10 വരെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ വച്ച് നടക്കുന്ന തുടർന്നുള്ള ട്രെയിനിങ്ങിന് ബിസിനസ് ഇന്നവേഷൻ എന്ന വിഷയത്തിൽ നാഷണൽ ട്രെയിനർ ശിവപ്രകാശ്, ബിസിനസ് മാർക്കറ്റിംഗ് എന്ന വിഷയത്തിൽ നാഷണൽ ട്രെയിനർ പ്രമോദ് പി കെ ബാലകൃഷ്ണൻ, സെല്ലിംഗ് സ്ട്രാറ്റജിസ് എന്ന വിഷയത്തിൽ സോൺ ട്രെയിനർ അരുൺ രവി എന്നിവർ ക്ലാസുകൾ നയിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.
റാഷിദ് കെ.വി
+91 96330 07266