പൊന്നാനി :എസ് എസ് എൽ സി ,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നൈതല്ലൂരിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങാണ് വിന്നേഴ്സ് മീറ്റ് 2024 എന്ന പേരിൽ സംഘടിപ്പിച്ചത്. മദ്രസ്സാ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹംസ സി.വി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എൻ. പി. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ഷരീഫ് വാഫീ ഉദ്ഘാടനം നിർവ്വഹിച്ചു.ഇബ്രാഹിം മാസ്റ്റർ ബിയ്യം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സി. കെ. മുഹമ്മദ് ഹാജി, വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. അബു കാളമ്മൽ. ബക്കർ. ടി, ഷമീർ സി. കെ, ലത്തീഫ് കളക്കര,യു. പി. ഹൈദ്രു, സി. കെ അബുബക്കർ, കെ. വി ഇസ്മായിൽ, ടി. ടി ഇബ്രാഹിം, സൈതാലിക്കുട്ടി കളക്കര തുടങ്ങിയവർ സംബന്ധിച്ചു.