പൊന്നാനി ഒരു കാലഘട്ട സൗഹൃദ ലോകം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ JCI പൊന്നാനി ആർത്തവ ബോധവത്കരണ പരിപാടി പൊന്നാനി അലയൻസ് ഇൻഫോ കോം അക്കാഡമിയിൽ 2024 മെയ് 23 ന് വിജയകരമായി നടത്തി.
ഡോ. ഹാനി M.A (BHMS, സൈക്കോളജിസ്റ്റ് & കൗൺസിലർ) ആണ് പരിപാടി സുഗമമാക്കിയത്,
അദ്ദേഹം ആർത്തവ ആരോഗ്യത്തെക്കുറിച്ചും ആർത്തവമുള്ള വ്യക്തികൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകി.
രണ്ട് മണിക്കൂർ നീണ്ട Training Program അലയൻസ് ഇൻഫോ കോമിലെ വിദ്യാർത്ഥിനികൾക്ക് ഒരു പുതിയ അറിവും, അനുഭവവും ആയിരുന്നു. സ്രതീകളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആർത്തവ ബോധവൽക്കരണത്തിൻ്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞ പരിപാടിയിൽ അലയൻസ് ഇൻഫോ കോം ഡയറക്ടർ മുസ്തഫ ഉത്ഘാടനവും പ്രോഗ്രാം ഡയറക്ടർ ജെ.സി.അബ്ദുൾ ഖാദർ അധ്യക്ഷതയും വഹിച്ചു.
മോണ്ടിസോറി ഫാക്കൽറ്റി മാരിയത്ത് സ്വാഗതവും, ഫാക്കൽറ്റി ജിൻഷ , പ്രവീണ എന്നിവരുടെ സാനിധ്യത്തിൽ ഹിന്ദി അധ്യാപിക ലില്ലി നന്ദിയും അറിയിച്ചു.