പൊന്നാനി ∙ ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ട റോഡുകൾ നവീകരിച്ചില്ല. വാഹനങ്ങൾ കുഴിയിൽ കുടുങ്ങുന്നത് പതിവ്. ഇന്നലെ പൊന്നാനിയിൽ കെഎസ്ആർടിസി ബസ് റോഡരികിലെ ചാലിൽ കുടുങ്ങി യാത്ര തടസ്സപ്പെട്ടു.
മഴയ്ക്കു മുൻപേ പണികൾ തീർക്കുമെന്ന വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. മഴ പെയ്തതോടെ പൈപ്പുകൾ സ്ഥാപിക്കാനെടുത്ത ചാലുകളിലെ മണ്ണ് താഴ്ന്ന് വലിയ ഗർത്തമായി മാറി. ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. വാഹനങ്ങൾ കുഴിയിൽപ്പെട്ട് തിരിച്ചു കയറാൻ കഴിയാത്ത അവസ്ഥയിലാവുകയാണ്. ഗതാഗതക്കുരുക്കും ഇരട്ടിയായി.