എടപ്പാൾ : സ്വന്തമായി ഭൂമിയുണ്ടായിട്ടും താമസിക്കാൻ വീടില്ലാത്ത വ്യാപാരികൾ ഇനി എടപ്പാളിൽ ഉണ്ടാകില്ല.വ്യാപാരി വ്യവസായി ഏകോപനസമിതി എടപ്പാൾ യൂണിറ്റാണ് വീടില്ലാത്തവർക്ക് വീടുണ്ടാക്കി നൽകുന്ന സ്നേഹവീട് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
എടപ്പാൾ ഗോൾഡൻ ടവറിൽ നടന്ന യൂണിറ്റ് സമ്മേളന ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും ജില്ലാപ്രസിഡന്റ് പി. കുഞ്ഞാവുഹാജി നിർവഹിച്ചു. ചെറുകിട കച്ചവടക്കാരെ സഹായിക്കാനുള്ള ട്രസ്റ്റിന്റെ പലിശരഹിത വായ്പ കൂടുതൽ അംഗങ്ങളിലേക്കെത്തിക്കാനുള്ള നടപടികളുമാവിഷ്‌കരിച്ചു. കുടുംബസംഗമം കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
എം.എ. നജീബ്, കെ.ജി. ബാബു, പി. ജ്യോതിഭാസ്, എ.എം. രോഹിത്, ഇബ്രാഹിം മൂതൂർ, പ്രഭാകരൻ നടുവട്ടം, രാജീവ് കല്ലമുക്ക് എന്നിവർ പ്രസംഗിച്ചു. ഡോ. കാർത്തിക അരുൺരാജ് അവതരിപ്പിച്ച നൃത്താവിഷ്കാരം, കലാപരിപാടികൾ എന്നിവ നടന്നു.
ഭാരവാഹികൾ: ഇ. പ്രകാശ് (പ്രസി), എം. ശങ്കരനാരായണൻ (ജന. സെക്ര), കെ.എ. അസീസ് (ട്രഷ).