എരമംഗലം : എരമംഗലം എ.എൽ.പി. സ്‌കൂൾ പ്രഥമാധ്യാപിക നിർമ്മലയുടെ യാത്രയയപ്പ് സമ്മേളനവും പൂർവവിദ്യാർഥി സംഗമവും നടത്തി.

യാത്രയയപ്പ് സമ്മേളനം പി. നന്ദകുമാർ എം.എൽ.എ.യും പൂർവവിദ്യാർഥി സംഗമം സ്‌കൂളിലെ റിട്ട. അധ്യാപികയുടെ മകനും സംസ്ഥാന വഖഫ് ബോർഡ് ചെയർമാനുമായ അഡ്വ. എം.കെ. സക്കീറും ഉദ്‌ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനത്തിൽ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസുവും പൂർവവിദ്യാർഥി സംഗമമത്തിൽ സെയ്‌ത്‌ പുഴക്കരയും അധ്യക്ഷത വഹിച്ചു.

നിർമ്മലയ്ക്ക് പി. നന്ദകുമാർ എം.എൽ.എ. ഉപഹാരം കൈമാറി. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്ദുൽഖാദർ മുഖ്യാതിഥിയായി. അനിൽ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *