പൊന്നാനി: 1984 ൽ എം പി ഗംഗാധരൻ ജലസേചന വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ 16 കോടി രൂപ മതിപ്പ് വിലയിൽ നിർമ്മാണം പൂർത്തീകരിക്കേണ്ട ചമ്രവട്ടം പാലം ഇപ്പോൾ പത്തിലധികം ചമ്രവട്ടം പാലങ്ങൾ നിർമ്മിക്കേണ്ട തുകയാണ് ചമ്മ്രവട്ടം പാലത്തിനുവേണ്ടി ചിലവാക്കിയിട്ടുള്ളതെന്ന് പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.

ചമ്രവട്ടം റെഗുലേറ്ററിന്‍റെ അടിഭാഗത്ത് അടിച്ചിറക്കണ്ട ഇന്ത്യൻ ഗുണനിലവാരമുള്ള ഇരുമ്പ് സീറ്റുകൾക്ക് പകരം വിദേശത്തുനിന്നും നിലവാരം കുറഞ്ഞ ഇരുമ്പ് ഷീറ്റ് വാങ്ങി കോടികൾ തട്ടിയെടുത്ത രാഷ്ട്രീയ, ഉദ്യോഗസ്ഥ, കരാറുകാർക്കെതിരെ ഉന്നതല അന്വേഷണം നടത്തണമെന്ന് ചമ്മ്രവട്ടം പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനുമുന്നിൽ കോൺഗ്രസ് നടത്തിയ ധർണ്ണയീൽ ആവശ്യപ്പെട്ടു.

പൊന്നാനി, തിരൂർ താലൂക്കുകൾക്ക് കൃഷിയ്ക്കും, കുടിവെള്ളത്തിനും വേണ്ടി കുറ്റിപ്പുറം പാലം വരെ വെള്ളം നിൽക്കുന്നതിന് വേണ്ടി നിർമ്മിക്കേണ്ട ചമ്മ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം എങ്ങും എത്താതെ ചമ്രവട്ടം പദ്ധതിയുടെ പേര് പറഞ്ഞ് വൻ അഴിമതിയാണ് നടന്നുവരുന്നതെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. എ എം രോഹിത്, കെ ശിവരാമൻ, ഷാജി കാളിയത്തേൽ, എൻ എ ജോസഫ്, ഇ പി രാജീവ്, പിടി കാദർ, എ പവിത്രകുമാർ, ഷംസു കല്ലാട്ടയിൽ, സുരേഷ് പുന്നക്കൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *