പെരുമ്പടപ്പ്: റോഡരികിലെ കാനകൾ മണ്ണിനടിയിലായതോടെ പാലപ്പെട്ടി-പാറ സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂക്ഷം. പെരുമ്പടപ്പ് പഞ്ചായത്തിലെ 6 വാർഡുകളെ ബന്ധിപ്പിക്കുന്ന പാതയുടെ ഇരുവശത്തുമുള്ള കാനകളിലാണു ജലജീവൻ പദ്ധതി പ്രകാരം പൈപ്പിടാൻ റോഡുകൾ പൊളിച്ചത്. റോഡിൽ നിന്നെടുത്ത മണ്ണു കാനയിലേക്ക് തള്ളിയതോടെ, മഴയിൽ റോഡിലെത്തുന്ന വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്.
കല്ലയിൽപീടിക, കോടത്തൂർ, കുട്ടാടൻ പാടം എന്നിവിടങ്ങളിലാണു വെള്ളക്കെട്ട് രൂക്ഷമായത്. പൈപ്പിടാൻ പൊളിച്ചതോടെ പുത്തൻപള്ളിയിൽ നിന്ന് കെഎംഎം ഇംഗ്ലിഷ് മീഡിയം സ്കൂളിലേക്കുള്ള റോഡ് ചെളിനിറഞ്ഞു കിടക്കുകയാണ്. ഇതുവഴി കാൽനട യാത്ര അസാധ്യമായി. വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുമുണ്ട്.