പൊന്നാനി : കരിമ്പന വിത്തുകളുമായി കേരളം മുഴുവനും യാത്ര ചെയ്യുന്ന രാജേഷ് നന്ദിയംകോട് വെള്ളീരി ജി.എൽ.പി. സ്‌കൂളിലെത്തി. വിദ്യാർഥികളുമായി സംവദിച്ചശേഷം അദ്ദേഹം കരിമ്പന വിത്തുകൾ പാകി. വിത്തുയാത്രയുടെ ഒമ്പതാം വർഷത്തിലാണ് വെള്ളീരി സ്‌കൂളിൽ കവി എത്തിയത്.അധ്യാപിക ഷിജില നേതൃത്വം നൽകി. ബി.പി.സി. ഹരിയാനന്ദകുമാറും ചടങ്ങിൽ പങ്കെടുത്തു.