കണ്ടുകുറുമ്പകാവ് ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാദിന മഹോൽസവത്തിൻ്റെ ഭാഗമായി പ്രസാദ ഊട്ടിനായി എത്തിയത് ആയിരങ്ങൾ.
പൊന്നാനിയിലെ പത്ത് ദേശങ്ങളുടെ തട്ടകമായ കണ്ടുകുറുമ്പകാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോൽസവം. പ്രത്യേക പൂജകളും വഴിപാടുകൾക്കും പുറമെ ഭക്തി പ്രഭാഷണവും പ്രസാദ ഊട്ടും നടന്നു. കാലവർഷം പ്രതികൂലമായ കാലാവസ്ഥയിലും ആയിരങ്ങളാണ് പ്രസാദ ഊട്ടിൽ പങ്കെടുത്തത് എന്നതും പ്രതിഷ്ഠാദിനത്തിൻ്റെ സവിശേഷതയാണ്. ചെറുവായ്ക്കര ദേശം കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളായിരുന്നു ഭക്ഷണം വിളമ്പി നൽകിയത്.