കാലടി: കാലടി പഞ്ചായത്ത് പോത്തനൂർ പതിനഞ്ചാം വാർഡിൽ (പള്ളി റോട്ടിൽ) വെള്ളം കെട്ടി നിൽക്കുന്നത് കാരണം വാഹനം ഓടിക്കുവാനോ സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യുവാനോ സാധിക്കാത്തത് കാരണം ഓട്ടോ ഡ്രൈവർമാർ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനം മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കുഞ്ഞുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു.
ഡ്രൈവർമാരായ മുബാരിസ്, ബൈജു മാണിക്യപ്പാലം, സുധീർ, റിയാസ്, ഫൈസൽ എന്നിവർ സംസാരിച്ചു.