പൊന്നാനി: ജെസിഐ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാല് ദിവസങ്ങളിലായി കണ്ണൂർ കൈരളി ഹെറിറ്റേജ് റിസോർട്ടിൽ വച്ച് നടന്ന സോൺ ട്രെയിനെർസ് വർക്ക്ഷോപ്പ് സെമിനാറിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഔട്ട്സ്റ്റാൻഡിങ് പെർഫോമർ ആയി ജെസിഐ പൊന്നാനി പ്രസിഡൻറ് ഖലീൽ റഹ്മാനെ മികച്ച സോൺ ട്രെയിനർ (പ്രൊവിഷണൽ) ആയി തിരഞ്ഞെടുത്തു.
മലപ്പുറം കണ്ണൂർ കോഴിക്കോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 30 പേരാണ് വർക്ക്ഷോപ്പിൽ പങ്കെടുത്തത്.രണ്ടുവർഷത്തെ വിവിധങ്ങളായ ട്രെയിനേഴ്സ് ട്രെയിനിങ് പ്രോഗ്രാമുകളിലൂടെയാണ് സോൺ ട്രെയിനർ എന്നതിലേക്ക് അദ്ദേഹം എത്തിയത്. അദ്ദേഹം ക്യാപ്റ്റനായ ടീമിനെഏറ്റവും മികച്ച ടീമായി തിരഞ്ഞെടുത്തു.
പ്രൊഫ. ഡോ. സിവി പുലയത്ത്, ഡോ. ജസ്റ്റിൻ തോമസ്, കെ ഗോപികിഷി ഷോർ എന്നിവർ ട്രെയിനിങ്ങിന് നേതൃത്വം നൽകി. മികച്ച ഇന്റർനാഷണൽ ട്രെയിനർ ആവുക എന്നതിലേക്കുള്ള പ്രയാണത്തിന്റെ ആദ്യപടിയാണ് ഈ നേട്ടം എന്ന് അദ്ദേഹം അറിയിച്ചു.