പൊന്നാനി : തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികൾക്കായി തയ്യാറാക്കിയ ‘വർണക്കൂടാരം’ ക്ലാസ്‌മുറികളുടെ ഉദ്ഘാടനവും ഫർണിച്ചർ കൈമാറ്റ ചടങ്ങും നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.
സ്‌കൂൾ പി.ടി.എ., എസ്.എം.സി. വെൽഫെയർ കമ്മിറ്റി, പൂർവവിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രവാസി വ്യവസായിയും പൂർവവിദ്യാർഥിയുമായ സമീർ ചെമ്പയിലിന്റെ സാമ്പത്തികസഹായത്തോടെയാണ് വർണക്കൂടാരം ക്ലാസ്‌മുറികൾ ഒരുക്കിയത്. സമീർ ചെമ്പയിലിനെ വെൽഫെയർ കമ്മിറ്റിക്കുവേണ്ടി നഗരസഭാധ്യക്ഷൻ ആദരിച്ചു.
എസ്.സി.ഇ.ആർ.ടി. പാഠപുസ്തക നിർമാണ രചനയിൽ പങ്കെടുത്ത തൃക്കാവ് സ്‌കൂളിലെ അധ്യാപിക ഡോ. വിദ്യ എ.എസിന് ജീവനക്കാരും പി.ടി.എ.യും നൽകുന്ന ഉപഹാരവും നഗരസഭാധ്യക്ഷൻ കൈമാറി.
പി.ടി.എ. പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പദ്ധതി വിശദീകരിച്ചു.