മലപ്പുറം : തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽദിനവും വേതനവും വർധിപ്പിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക, പി.എഫ്, ഇ.എസ്.ഐ. നടപ്പാക്കുക, ജനകീയ ഹോട്ടലുകളുടെ സാമ്പത്തികാനുകൂല്യം തുടർന്നും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് ആൻഡ് കുടുംബശ്രീ ഫെഡറേഷൻ (എസ്.ടി.യു.) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകി.
ഇരുപതോളം കാര്യങ്ങളാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. എം.എൽ.എ.മാരായ പി. ഉബൈദുള്ള, എൻ.എ. നെല്ലിക്കുന്ന്, ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ. അഹമ്മദാജി, സംസ്ഥാന ജനറൽ സെക്രട്ടറി കെ. മൻസൂർ എന്ന കുഞ്ഞിപ്പു, എം.ടി. ബഷീർ കോഡൂർ, താസ്‌കൻഡ് കാട്ടിശ്ശേരി, മൂസ പടികുത്ത് എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.