എരമംഗലം: ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ എരമംഗലം പെരുമ്പടപ്പ് സംഘ പരിവാർ സിവിൽ സർവ്വീസ് ഉന്നത പരീക്ഷയില്‍ വിജയം നേടി അടുത്ത മാസം IPS ട്രെയിനിങ്ങിനായി പോകുന്ന അമൃത സതീപനെ ആദരിച്ചു. വെളിയംങ്കോട് പഞ്ചായത്തിലെ കോതമുക്ക് സ്വദേശിയായ Dr.ഗീതയുടേയും ഇരിങ്ങാലക്കുട സ്വദേശി സതീപന്റേയും പുത്രിയായ അമൃത ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയിരുന്നു.
മുൻ DGP ജേക്കബ് തോമസ്സാണ് അമൃതക്ക് ഉപഹാരം നൽകി ആദരിച്ചത്. അഡ്വക്കേറ്റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ: ശങ്കു ടി ദാസ് മുഖ്യപ്രഭാഷകനായിരുന്നു.
വലിയ വീട്ടിൽ മോഹനന്‍റെയും പ്രമീളയുടേയും മകളായ ഈ വർഷത്തെ LLB ജേതാവ് അഡ്വ: രഞ്ജുഷ മോഹനനേയും. പെരുമുടിശ്ശേരി സ്വദേശി അങ്ങാടിപ്പറമ്പിൽ ബാബുവിന്റേയും പ്രഭയുടേയും മകനും ഓപ്പൺ ഇന്റർനാഷണൽ കരാട്ടെ ജേതാവുമായ AP വിഷ്ണുവിനേയും മൊമെന്റോ കൾ നൽകി മുൻ ഡിജിപി ജേക്കബ് തോമസ് ആദരിച്ചു. ചടങ്ങിൽ RSS BJP സേവാഭാരതി ബാലഗോകുലം ഭാരതീയ വിചാര കേന്ദ്രം അഖില ഭാരതീയ അയ്യപ്പ സേവാസമാജം B M S വ്യാസ വിദ്യാനികേതൻ പുഴക്കര പ്രതിനിധികൾ ആശംസകൾ നേർന്നു സംസാരിച്ചു.
മുൻ RSS പ്രചാരക് വി കെ ബാലകൃഷ്ണൻ സ്വാഗതവും, ബി ജെ പി വെളിയങ്കോട് പഞ്ചായത്ത് ജനറൽ സെക്രട്ടറി നന്ദിയും പറഞ്ഞു. പുഴക്കര ശ്രീ ഭഗവതീക്ഷേത്രത്തിനു മുന്നിൽ നിന്ന് വിശിഷ്ടാഥിതികളെ സ്വീകരിച്ച് ഘോഷയാത്രയായി വ്യാസ വിദ്യാനിലെത്തി തുടർന്ന് നടന്ന പൊതുപരിപാടിയിലാണ് ഉപഹാര സമർപ്പണ ചടങ്ങ് നടത്തിയത്.