പൊന്നാനി : നഗരസഭാ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ അഗ്രി തെറാപ്പി പദ്ധതിക്ക് തുടക്കമായി. നഗരസഭയുടെയും ജില്ലാ കുടുംബശ്രീ മിഷന്റെയും ബഡ്സ് സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചെണ്ടുമല്ലി, പച്ചക്കറി എന്നിവ നട്ടു. നടീൽ ഉദ്ഘാടനം നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ പി.വി. ലത്തിഫ്, അശോകൻ വെള്ളാനി, ഷാലി പ്രദീപ്, ആയിഷ, എം. ധന്യ, ജീവ റാഫിന എന്നിവർ പ്രസംഗിച്ചു.