പൊന്നാനി : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തെ കേരള ഹജ്ജ് കമ്മിറ്റിയംഗം കെ.എം. മുഹമ്മദ് കാസിം കോയ സന്ദർശിച്ചു.
കോഴിക്കോട്ടെ വസതിയിലെത്തിയ കാസിം കോയ അർജുന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. മണ്ണിടിച്ചിലിൽ കാണാതായവർക്കുവേണ്ടി കൂടുതൽ ഇടപെടലുകൾ നടത്തണമെന്ന് കാസിം കോയ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.