പൊന്നാനി: ഭയപ്പെടുത്തി തീരത്തേക്കു കടന്നു വന്ന ഭാരതപ്പുഴ വല്ലാതെ മുറിവേൽപ്പിക്കാതെ പിൻവാങ്ങുന്നതിന്റെ ആശ്വാസത്തിലായിരുന്നു ഇന്നലത്തെ പകൽ. മാനമിരുണ്ട്, ഉച്ചയോടെ മഴ വീണ്ടും ഭയപ്പെടുത്തിയെങ്കിലും വെള്ളക്കെട്ടിന്റെ ദുരിതമൊഴിഞ്ഞാൽ അതീജിവിക്കാമെന്ന പ്രതീക്ഷയുണ്ട്. ഇൗശ്വരമംഗലം മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി ഭാരതപ്പുഴ കരകവിഞ്ഞ് മേഖലയിലെ വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. മേഖലയിലെ മുഴുവൻ കുടുംബങ്ങളും വീടൊഴിഞ്ഞിരുന്നു.