പൊന്നാനി : സി.പി.എം. നേതാവും സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ സി.ഐ.ടി.യു. പൊന്നാനി ഏരിയ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു.
കുറ്റിക്കാടു നിന്ന് ആരംഭിച്ച മൗനജാഥ ചന്തപ്പടിയിൽ സമാപിച്ചു. തുടർന്ന് നടന്ന അനുശോചനയോഗത്തിൽ സി.ഐ.ടി.യു. ഏരിയ പ്രസിഡന്റ് എൻ.കെ. ഹുസൈൻ അധ്യക്ഷതവഹിച്ചു.
സി.പി. മുഹമ്മദ് കുഞ്ഞി, ജയൻ അറക്കൽ, കെ.കെ. ബാബു, ഹംസക്കുട്ടി, ജയപ്രകാശ്, വി. ഷൈലജ, കെ.എ. റഹീം, എം.എ. ഹമീദ്, പി.വി. ലത്തീഫ്, അഡ്വ. എം.കെ. സുരേഷ് ബാബു, സുരേഷ് കാക്കനാത്ത് എന്നിവർ സംസാരിച്ചു.