വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ കാലവർഷക്കെടുതി മൂലം ഉണ്ടായ പ്രയാസങ്ങൾ നേരിടുന്നതിന് ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മഴക്കാലക്കെടുതിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമമായി പഞ്ചായത്ത് , റവന്യൂ , ആരോഗ്യ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ കൂടിയാലോചനകൾ നടത്തുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .
വെള്ളക്കെട്ട് പ്രദേശങ്ങളിൽ ക്ലോറിനേഷൻ ചെയ്യുന്നതിനും എലിപ്പനി പ്രതിരോധ ഗുളികകൾ നൽകുന്നതിനും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു . കൂടാതെ ശുചിത്വ പരിശോധന കർശനമാക്കുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ , ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ , വെളിയങ്കോട് വില്ലേജ് ഓഫീസർ കെ. എം ജയശ്രീ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.പ്രിയദർശിനി, സ്പെഷ്യൽ വില്ലേജ് ഓഫീസർ ആർ സേതുക്ഷ്മി ,എൽ.എസ്.ജി.ഡി എൻജിനീയർ പ്രീത ടി.പി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജാഫർ .ടി , ഷാജി .ടി തുടങ്ങിയവർ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു .

Related Post

Leave a Reply

Your email address will not be published. Required fields are marked *