പൊന്നാനി : ചമ്രവട്ടം പാലത്തിന്റെ ഇരുകരകളായ അയ്യപ്പക്ഷേത്രഭാഗത്തും നരിപ്പറമ്പ് ഭാഗത്തും അനുബന്ധ റോഡിലുണ്ടായ കുഴികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇവിടെ മഴ പെയ്ത വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങൾ ഉൾെപ്പടെ അപകടത്തിൽപ്പെടുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവായി. ഇതുകാരണം പൊന്നാനി-ചമ്രവട്ടംപാലം-തിരൂർ റൂട്ടിൽ പലപ്പോഴും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ്.

എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് എളുപ്പമാർഗമായതിനാൽ കണ്ടെയ്നർ ലോറികളടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ഇത് വഴി കടന്നുപോകുന്നത്. റോഡ് നന്നാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related Post

Leave a Reply

Your email address will not be published. Required fields are marked *