പൊന്നാനി: ചമ്രവട്ടത്തെ റോഡ് തകർച്ച മണിക്കുറൂകൾ നീളുന്ന ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ചമ്രവട്ടം പാലത്തോടനുബന്ധിച്ചുള്ള അപ്രോച്ച് റോഡ് തകർന്നടിഞ്ഞിരിക്കുകയാണ്. എറണാകുളം–കോഴിക്കോട് റൂട്ടിലെ പ്രധാന പാതയിലാണ് ഇൗ ദുരവസ്ഥ. ദീർഘദൂര വാഹനങ്ങളടക്കം മണിക്കൂറുകളോളം പാലത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ട്. രാത്രിയിലാണ് ദുരിതം ഏറെ.
വലിയ കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ചും അപകട മുന്നറിയിപ്പിനുമായി കഴിഞ്ഞ ദിവസം കുഴിയിൽ വലിയ പെട്ടി തള്ളിയിരുന്നു.തൊട്ടുപിന്നാലെ കുഴികൾ മണ്ണിട്ട് മൂടി. ഇതോടെ റോഡ് ചെളിക്കുളമായി. വാഹനങ്ങൾ ഏറെ പാടുപെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. ചമ്രവട്ടം തിരൂർ ഭാഗത്തെ ബസ് സ്റ്റോപ്പിന് മുൻപിലും റോഡ് തകർന്നു കിടക്കുകയാണ്.