ചങ്ങരംകുളം: യാത്രക്കാരുമായി നിർത്തിയിട്ട ഓട്ടോ ടാക്സി ഡ്രെെവറില്ലാതെ പുറകിലോട്ട് ഓടി. ഡ്രൈവർ പുറത്തിറങ്ങിയ സമയത്തായിരുന്നു സംഭവം. ചങ്ങരംകുളം നന്നംമുക്ക് റോഡിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
സംഭവം കണ്ട വിദ്യാർഥിനി ഓടിച്ചെന്ന് ഓട്ടോ ടാക്സി പിടിച്ച് നിർത്തുകയായിരുന്നു. പിന്നാലെ, ബഹളം കേട്ട് പരിസരവാസികളും യാത്രക്കാരും ഓടിക്കൂടി സഹായിച്ചതോടെ വൻ അപകടം ഒഴിവായി.